വോട്ടർപട്ടികയിൽ കൃത്രിമം: കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
1595811
Tuesday, September 30, 2025 12:16 AM IST
അയിലൂർ: ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി രേഖപ്പെടുത്തി പഞ്ചായത്ത് വോട്ടർപട്ടികയിൽനിന്നും വോട്ട് നീക്കം ചെയ്തുവെന്ന് ആരോപിച്ച് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പഞ്ചായത്ത്ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും നടന്നു.
മതിൽചാടിക്കടന്ന് ഓഫീസിലേക്ക് കയറാൻശ്രമിച്ച പ്രവർത്തകരെ പോലീസും മുതിർന്ന നേതാക്കളും പിന്തിരിപ്പിച്ചു. മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. വോട്ടർപട്ടികയിൽ ക്രമക്കേട് കാണിച്ച പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും എതിരേ നടപടി സ്വീകരിക്കണമെന്നും പട്ടികയിലെ ഒഴിവാക്കലുകൾ, കൂട്ടിചേർക്കലുകൾ എന്നിവ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
എസ്.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലകൃഷ്ണൻ, പി.പി. ശിവപ്രസാദ്, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, കെ. കുഞ്ഞൻ, സോബി ബെന്നി, കെ.ജി. രാഹുൽ, ആർ. വേലായുധൻ, വി.പി. രാജു, എസ്. കാസിം, എ. സുന്ദരൻ, എം.ജെ. ആന്റണി, എം. ഷാജു, വി. ബാലകൃഷ്ണൻ, ഒ. ചന്ദ്രു, കെ. വിനു, ഷിഹാദ്, എ. ജയാനന്ദൻ, വി.എം. സ്കറിയ, എ. ആറുമുഖൻ, എ.കെ. റെജി, എൻ. റിജേഷ്, ജമാൽ മുഹമ്മദ്, ശിവരാമൻ തെങ്ങുംപാടം, എൻ. ഉണ്ണികൃഷ്ണൻ, കെ.എൻ. കൃഷ്ണദാസ്, കെ.എം. ശശീന്ദ്രൻ, എ. മോഹൻദാസ്, കെ.ജി. കുട്ടൻ, രാജേഷ് കുളമട, ഇ.പി. ബേബി, ആർ. രഞ്ജിത്, വി. ദാമോദരൻ, പി. വിജയൻ എന്നിവർ നേതൃത്വം നൽകി.