ക​​ണ്ണൂ​​ർ: ഛത്തീ​​സ്ഗ​​ഡ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത് ജ​​യി​​ലി​​ൽ അ​​ട​​ച്ച സി​​സ്റ്റ​​ർ വ​​ന്ദ​​ന​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ജി​​ന്‍സ് ഫ്രാ​​ൻ​​സി​​സി​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ച് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി.

ഛത്തീ​​സ്ഗ​​ഡ് ഭ​​ര​​ണ കൂ​​ട​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സി​​സ്റ്റ​​ർ​​മാ​​രു​​ടെ മോ​​ച​​ന​​ത്തി​​നാ​​യി ശ്ര​​മി​​ച്ചു വ​​രു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം കു​​ടും​​ബാ​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ച്ചു. ഉ​​ദ​​യ​​ഗി​​രി​​യി​​ലെ സി​​സ്റ്റ​​ർ വ​​ന്ദ​​ന ഫ്രാ​​ൻ​​സി​​സി​​ന്‍റെ വീ​​ട് സ​​ജീ​​വ് ജോ​​സ​​ഫ് എം​​എ​​ൽ​​എ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി സി​​സ്റ്റ​​റു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​മാ​​യി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ച​​ത്.