ഉണങ്ങി തുടങ്ങിയ മരം ഭീഷണി
1578255
Wednesday, July 23, 2025 6:52 AM IST
വിതുര: സ്കൂൾ വളപ്പിൽ ഉണങ്ങി തുടങ്ങിയ വൻ മരം വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. കല്ലാർ ഗവ. എൽപി സ്കൂൾ കെട്ടിടത്തോടുചേർന്നു നിൽക്കുന്ന വലിയ മാവാണു ഭീഷണിയായി മാറുന്നത്.
കാലപ്പഴക്കംചെന്ന മാവിന്റെ അടിഭാഗം സിമന്റ് ഉപയോഗിച്ച് ഭംഗിയാക്കിയപ്പോൾ മാവ് ഉണങ്ങി തുടങ്ങിയ അവസ്ഥയിലാണ്. രണ്ടു കെട്ടിടങ്ങളുടെയും ഇടയ്ക്കാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ ജീവനു ഭീഷണിയായ ഈ വൻ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.