ബംഗളൂരുവിൽനിന്നും കടത്തിയ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
1578257
Wednesday, July 23, 2025 6:52 AM IST
പാറശാല: ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ രണ്ടംഗസംഘത്തെ ഡാന്‍സാഫ് സംഘം അറസ്റ്റുചെയ്തു. 64ഗ്രാം എംഡിഎംഎയും 8.14 ഗ്രാം കഞ്ചാവുമായി യുവ ഡോക്ടറും ഒപ്പം ഉണ്ടായിരുന്ന യുവാവുമാണു പോലീസിന്റെ പിടിയിലായത്. കളിയിക്കാവിളയില്‍നിന്നു പിന്തുടര്‍ന്ന പോലീസ് വാഹനം ശ്രദ്ധയില്‍പ്പെട്ട സംഘം തിരുവനന്തപുരത്തേക്കു പോകാതെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുകയായിരുന്നു.
ബസ്റ്റാന്ഡില്വച്ചു ഡാന്‍സാഫ് സംഘം ഇവരെ പിടികൂടി. മഞ്ചവിളാകം സ്വദേശി ഡോ. സുദേവ് (34), മണലിവിള സ്വദേശി മനോജ് (40) എന്നിവരാണ് പിടിയിലായത്. ഇവര്‍ ബാംഗ്ലൂരില്‍നിന്നാണ് എംഡി എംഎയുമായി പുറപ്പെട്ടത്. തമിഴ്നാട്ടില്‍ എത്തിയ ഇവര്‍ ബസില്‍ തിരുവനന്തപുരത്തേക്കു പോകാതെ നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡില്‍ ഇറങ്ങി മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ഉടന്‍ ഡാന്‍സാഫ് സംഘം നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരും ഡാന്‍സാഫ് സംഘത്തിന്റെ പിടിലായത്. ഡാന്‍സാഫ് എസ്ഐ റസല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. രണ്ടുപേരെയും നെയ്യാറ്റിന്‍കര പോലീസിന് കൈമാറി.