പതിനെട്ടുകാരി തൂങ്ങിമരിച്ചു
1578261
Wednesday, July 23, 2025 6:57 AM IST
വിഴിഞ്ഞം: അയൽവാസി വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. വെങ്ങാനൂർ വെണ്ണിയൂർ അമരി വിളഞെടിഞ്ഞിൽ വീട്ടിൽ അജു-സുനിത ദന്പതികളുടെ മകൾ അനീഷ (18) യാണ് മരിച്ചത്. ഇന്നലെ രാവിലെ അയൽവാസിയായ രാജവും മരുമകൾ റോഷ്നിയുമായി വഴക്കടിച്ചിരുന്നു.
പോലിസെത്തി പ്രശ്നം പരിഹരിച്ചു മടങ്ങിയ ശേഷം അനീഷയുടെ വീടിനു സമീപത്തുകൂടി പിണങ്ങിക്കഴിയുന്ന റോഷ്നി വന്നതിനെ ചൊല്ലി രാജം വഴക്കു പറഞ്ഞതായറിയുന്നു. അയൽവാസി വഴക്കടിച്ചതിനെ അനീഷ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഇതിനുശേഷം വൈകുന്നേരത്തോടെ വീടിനുള്ളിൽ കെട്ടിത്തുങ്ങി മരിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
ഈ സമയംവീട്ടിൽ പ്രായമായ അപ്പൂപ്പൻ മാത്രമാണുണ്ടായിരുന്നത്. ധനുവച്ചപുരം ഐടിഐ യിൽ പഠിക്കാൻ അഡ്മിഷൻ കഴിഞ്ഞ് ക്ലാസ് തുടങ്ങുന്നതും കാത്തിരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിഴിഞ്ഞം പോലീസ് കേസെടുത്തു.