പാറശാലയില്‍ ആഡംബര ബസിൽ കടത്തിയ എംഡിഎംഎ സഹിതം യുവാക്കൾ പിടിയില്‍
1578262
Wednesday, July 23, 2025 6:57 AM IST
പാറശ്ശാല: എംഡിഎംഎയുമായി രണ്ടു യുവാക്കളെ പാറശാലയില്‍ പിടികൂടി. തിരുവനന്തപുരം കുടപ്പനക്കുന്ന് പേരൂര്‍ക്കട സ്വദേശി യുവരാജ് (30), കാട്ടാക്കട പൂവച്ചല്‍ കൊണ്ണിയൂര്‍ സ്വദേശി അന്‍വര്‍ (24) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽനിന്നും ആഡംബര ബസിൽ 70 ഗ്രാം എംഡിഎംഎയുമായി തമിഴ്നാട് നാഗര്‍കോവിലില്‍ എത്തി അവിടെനിന്ന് തിരുവനന്തതപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ എത്തുമ്പോഴാണ് ടാന്‍സാഫ് എസ്ഐ റസല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും പാറശാല പോലീസും ചേര്‍ന്നു പ്രതികളെ പിടികൂടിയത്.
ബാംഗ്ലൂരില്‍നിന്നും വാങ്ങിയ എംഡിഎംഎ തിരുവനന്തപുരം, കാട്ടാക്കട കോവളം, വേളി തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂള്‍-കോളജ് വിദ്യാഥികള്‍ക്കും അന്യസംസ്ഥാന തൊഴുലാളികള്ക്കും വിനോദസഞ്ചാരികൾക്കും ചില്ലറ വില്പനക്കായാണ് കൊണ്ടുവന്നത്. പ്രതികള്‍ ഇതിനു മുന്‍പും നിരവധി കേസില്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.