കാണാതായ ആൾ കിണറ്റിൽ മരിച്ചനിലയിൽ
1578287
Wednesday, July 23, 2025 10:43 PM IST
വിഴിഞ്ഞം : കാണാതായ ആളെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോട്ടു കാൽ കുഴിവിള ആശാൻവിള വീട്ടിൽ ശശിധരനെ(73)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു.
ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ സമീപവാസിയായ മുള്ളുവിള സൗപർണ്ണികയിൽ ശ്യാംകുമാറിന്റെ പറമ്പിലെ നൂറ് അടിയോളം താഴ്ചയുള്ള ചപ്പുചവറുകൾ നിറഞ്ഞ് ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് രാത്രി ഒരു മണിയോടെ വിഴിഞ്ഞം ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. വിഴിഞ്ഞം പോലീസ് മേൽനടപടി സ്വീകരിച്ചു.