നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ തിരുനാൾ
1578497
Thursday, July 24, 2025 6:44 AM IST
തിരുവനന്തപുരം: നാഗർകോവിൽ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തക്കല രൂപതയിൽപ്പെട്ട ഈ ഇടവക, തമിഴ്നാട്ടിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ 1989 ൽ പണികഴിപ്പിക്കപ്പെട്ട പ്രഥമ ദേവാലയമാണ്. തിരുനാളിനോടനുബന്ധിച്ചു വിവിധ സഭാതലവന്മാർ പല ദിവസങ്ങളായി തീർഥാടന കേന്ദ്രം സന്ദർശിച്ചു, വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥന നടത്തും.
ഓഗസ്റ്റ് മൂന്നുവരെ നടത്തുന്ന തിരുനാളിനു നാളെ വൈകുന്നേരം ആറിനു തക്കല രൂപത വികാരി ജനറാൾ ഫാ. തോമസ് പൗവ്വത്തുപറമ്പിൽ കൊടിയേറ്റും. തുടർന്ന് അൽഫോൻസാമ്മയുടെ പ്രത്യേക നവനാളും സമൂഹ ബലിയും ഉണ്ടായിരിക്കും. 26നു രാവിലെ മുതൽ കന്യാകുമാരി ജില്ലയുടെ പല ഭാഗങ്ങളിൽനിന്നു യുവജനങ്ങളുടെ നേതൃത്വത്തിൽ വിശ്വാസികൾ പദയാത്രയായി വിശുദ്ധയുടെ സന്നിധിയിലെത്തി പ്രാർഥിക്കും.
വിശുദ്ധയുടെ തിരുനാൾദിനമായ 28നു രാവിലെ ഒന്പതിനു അൽഫോൻസാ സ് കൂളിലെ വിദ്യാർഥികൾക്കു വേണ്ടി വിശുദ്ധ കുർബാനയും നവനാളും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടാ കും. വൈകുന്നേരം ആറിനു നവനാൾ. തുടർന്നു ശിവഗംഗൈ രൂപതാധ്യാക്ഷൻ റവ. ഡോ. ലൂർദ് ആനന്ദം വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് മൂന്നിനു രാവിലെ ഒന്പതിനു തക്കല രൂപതാ വികാരി ജനറാൾ ഫാ. തോമസ് പൗവ്വത്തുപറമ്പിലിന്റെ നേതൃത്വത്തിൽ നവനാൾ. തുടർന്ന് 9.30ന് തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്റെ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി. തുടർന്ന് 12.30ന് അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും നേർച്ച വിരുന്നും ഉണ്ടായിരിക്കും.
വൈകുന്നേരം 3.30ന് തക്കല രൂപതയിലെ തെങ്കാശി, വിരുദുനഗർ, മധുരൈ കൈത്താർ, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നുള്ള വൈദികരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ തീർഥാടനമായെത്തിച്ചേർന്നു വിശുദ്ധബലിയർപ്പിക്കും. വൈകുന്നേരം ആറിനു കൊടിയിറങ്ങുന്നതോടെ പെരുന്നാളിനു സമാപനം ആകുന്നു.
തിരുനാളിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നു തീർഥാടന കേന്ദ്രം റെക്ടർ റവ. ഫാ. സനിൽ പന്തിച്ചിറയ്ക്കൽ അറിയിച്ചു. 28നുള്ള നേർച്ചയ്ക്കും അവസാന തിരുനാൾ ദിവസമായ ഓഗസ്റ്റ് മൂന്നിനുള്ള ഭക്ഷണനേർച്ചയ്ക്കുമുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തിരുനാളിനുള്ള ക്രമീകരണങ്ങൾ ഇടവക വികാരി ഫാ. സനിൽ പന്തിച്ചിറയ്ക്കലിൻഖെയും അസിസ്റ്റന്റ് വികാരി ഫാ. സാൻജോ ജോസഫ് തേനമ്മാക്കൽ,
തിരുനാൾ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ തറപ്പേലിന്റെയും തിരുനാൾ കമ്മിറ്റി കോ-കൺവീനർ ജോ ഫെലിക്സ് മലയിൽ, കൈക്കാരന്മാരായ ജോമോൻ ജോസഫ് ഏർത്തുമലയിൽ, രാജ്കുമാർ എസ്സി, ജോർജ് പുളിക്കൽ എന്നിവരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.