ചങ്ങാതിക്ക് വൃക്ഷത്തൈകൾ കൈമാറി പട്ടം സെന്റ് മേരീസിലെ കുട്ടികൾ
1582318
Friday, August 8, 2025 7:09 AM IST
പട്ടം : സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക് ഒരു തൈ എന്ന പദ്ധതി നടപ്പാക്കി. ഹരിത കേരളം മിഷൻ സീനിയർ പ്രോഗ്രാം ഓഫീസർ ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അശോക് കുമാർ, വൈസ് പ്രിൻസിപ്പൽ റെജി ലൂക്കോസ്, പിടിഎ പ്രസിഡന്റ് കെ.എസ്. വിഷ്ണു, എംപിടിഎ പ്രസിഡന്റ് സജിനി, സ്കൂൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.ജി. റോയ്,
ഹെൽത്ത് ഇൻസ്പെക്ടർ സുനിത, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി, നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ റസീന, സ്കൂൾ വൈസ് ചെയർപേഴ്സൺ നിരഞ്ജൻ എന്നിവർ പ്രസംഗിച്ചു.