ലൂർദ് മൗണ്ട് സ്കൂളിൽ ഹൗസ് ലീഡർമാരുടെ സ്ഥാനാരോഹണം
1582328
Friday, August 8, 2025 7:24 AM IST
വെന്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂൾസിലെ സ്കൂൾ ലീഡർമാരുടെയും വിവിധ ഹൗസ് ലീഡർമാരുടെയും സ്ഥാനാരോഹണ ചടങ്ങ് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ബ്രദർ പീറ്റർ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ വിഭാഗം പ്രിൻസിപ്പൽമാരായ ഡോ. ജോസ് ഡി. സുജീവ്, ഡോ. ഷാഫി തോംസൺ, സുപ്പീരിയർ ബ്രദർ കെ.ടി. മാത്യു, പിടിഎ പ്രസിഡന്റുമാരായ അരുൺ, ലാൽ, റീബ ജാസിം എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ്എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പുരസ്കാരം സമ്മാനിച്ചു. വേദിയിൽ വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റ്, സൂമ്പ ഡാൻസ്, പിരമിഡ് എന്നിവയും അരങ്ങേറി.