രേഖകൾ ഇല്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർബോട്ട് പിടിച്ചെടുത്തു
1582538
Saturday, August 9, 2025 6:39 AM IST
വിഴിഞ്ഞം: മതിയായ രേഖകൾ ഇല്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. .തമിഴ്നാട് ഇരവി പുത്തൻ തുറ സ്വദേശി അജിതയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കസ്റ്റഡിയിലായത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എന്‍ഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫിസർ എ.അനിൽ കുമാർ, ലൈഫ് ഗാര്‍ഡുമാരായ മാർട്ടിൻ, റോബർട്ട് എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ പുത്തൻ തോപ്പ് ഭാഗത്തിനും ഉള്ളിലായാണ്ബോട്ട് കണ്ടെത്തിയത്.
വരും ദിവസങ്ങളിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും പരിശോധന നടത്തുമെന്നും നിയമ ലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.