മരിയൻ ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം
1582334
Friday, August 8, 2025 7:24 AM IST
തിരുവനന്തപുരം: മരിയൻ ഇലക്ട്രോണിക്സ് അസോസിയേഷന്റെ ഉദ്ഘാടനം ടെക്നോപാർക്കിലെ കൈസെമി കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെഫ്റി സ്കോട്ട് ബോയ്റ്റ്കർ നിർവഹിച്ചു.
മരിയൻ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എം. അബ്ദുൾ നിസാർ, ഡീൻ ഡോ. എ. സാംസൺ, വിവിധ വിഭാഗങ്ങളിലെ തലവന്മാരായ ഡോ. എം. മനോജ്, പ്രഫ. വിനിത ബി. എൽസ, ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
അസോസിയേഷൻ കോ-ഓർഡിനേറ്റർമാരായ പ്രഫ. സി. മിന്നു ജയൻ, പ്രഫ. എസ്.എൽ. പ്രീത, ചെയർമാന്മാരായ കാർത്തിക് കുമാർ, എം.എ. അനീസ് ഫിതാൻ എന്നിവർ നേതൃത്വം നൽകി.