ഗ്രാമങ്ങളുടെ വികസനത്തിന് വേഗം കൂട്ടാൻ വായനയും അറിവും പ്രധാനം: മന്ത്രി അനിൽ
1582544
Saturday, August 9, 2025 6:48 AM IST
നെടുമങ്ങാട്: വായനയിലൂടെയുള്ള അറിവ് ഗ്രാമങ്ങളുടെ വികസനത്തിന് വേഗം കൂട്ടുമെന്ന് മന്ത്രി ജി. ആർ. അനിൽ. പി.എൻ. പണിക്കർ മുപ്പതാമത് ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി പണിയിടങ്ങളിൽ രാജ്യത്താകമാനം സംഘടിപ്പിക്കുന്ന ഒരു ലക്ഷം വായനാ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് നഗരസഭയിലെ കരിങ്ങയിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.
പന്ന്യൻ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ, ബി .സതീശൻ, ടി. വസന്തകുമാരി കൗൺസിലർമാരായ വിദ്യ, സിന്ധു കൃഷ്ണകുമാർ, ശ്രീകല എന്നിവർ പ്രസംഗിച്ചു.