കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്
1582549
Saturday, August 9, 2025 6:48 AM IST
പാലോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാർ റോഡിൽ പെരിങ്ങമല മുക്കിക്കട ജംഗ്ഷനിൽ ഉച്ചയോടെയായിരുന്നു സംഭവം. ബൗണ്ടർ മുക്ക് സ്വദേശിനി നിസ(45)യ്ക്കാണ് പരിക്കേറ്റത്.
പെരിങ്ങമലയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി സ്കൂട്ടറിനു മുന്നിൽ പന്നിക്കൂട്ടം ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ നിസ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസക്ക് തലയ്ക്കും കൈയ്ക്കും പരിക്ക് പറ്റിയിട്ടുണ്ട്.