കന്യാസ്ത്രീമാരെ അക്രമിച്ചപ്പോള്‍ ഓടിയെത്തിയത് കമ്യൂണിസ്റ്റുകാര്‍: ബിനോയ് വിശ്വം
1582322
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: ചത്തീസ്ഗഢില്‍ കന്യാസ്ത്രീമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഓടിയെത്തിയതു കമ്യൂണിസ്റ്റുകാരെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജില്ലാ സമ്മേളനം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ജീവന് നല്‍കിയും അവരെ സംരക്ഷിക്കുന്നതിനു അവിടുത്തെ സിപിഐ പ്രവര്‍ത്തകര്‍ തയ്യാറായി അവിടെയുണ്ടായിരുന്നു. ഈ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുണ്ടെങ്കില്‍ സഹോദരിമാരേ നിങ്ങള്‍ ഇവിടെ ആരാലും അക്രമിക്കപ്പെടില്ല, ഞങ്ങളെയെല്ലാം അടിച്ചു വീഴ്ത്തിയിട്ടേ നിങ്ങള്‍ക്കു മേല്‍ ഒരു മണ്തരി പോലും വീഴുകയുള്ളൂ എന്ന് അവര്‍ ഉറപ്പു നല്കി.
അന്ന് അവര്‍ക്ക് കൊടുത്ത ആ ഉറപ്പിന്റെ ബലം ചെറുതായിരുന്നില്ലെന്നു ഒരു സന്യാസിനിയുടെ സഹോദരന് പറഞ്ഞതു മനസില്‍ തട്ടിയുള്ള വാക്കുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.