ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
1582542
Saturday, August 9, 2025 6:39 AM IST
പേരൂര്‍ക്കട: ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശി ആദിത്യന് ഉണ്ണിക്കുട്ടന് (18), മണക്കാട് സ്വദേശി സൂര്യനാരായണന് (19) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കുമുമ്പാണ് കേസിന്നാസ്പദമായ സംഭവം.
നെടുമങ്ങാട്ടേക്ക് പോകുന്ന ബസ് വെയിറ്റിംഗ് ഷെഡിനു സമീപം അടിപിടിയുണ്ടാക്കിയ സുഹൃത്തുക്കള്‍കൂടിയായ ആദിത്യനെയും സൂര്യനാരായണനെയും പിടിച്ചുമാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവറെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
പേരൂര്‍ക്കട സ്വദേശി അനീഷിനാണ് കുത്തേറ്റത്. സൂര്യനാരായണനാണ് അനീഷിനെ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇരുവരെയും പേരൂര്‍ക്കട സിഐ എം. ഉമേഷ്, എസ്ഐ ആശാചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.