വാമനപുരം മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 87 ലക്ഷം
1582550
Saturday, August 9, 2025 6:48 AM IST
നെടുമങ്ങാട്: വാമനപുരം മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് എംഎൽ എ യുടെ ആസ്തി വികസന പദ്ധതി പ്രകാരം 87 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
പാങ്ങോട് പഞ്ചായത്തിലെ കുളമാൻ കുഴി മുണ്ടോ ണിക്കര റോഡ് നവീകരണം (20 ലക്ഷം), പനവൂർ പഞ്ചായത്തിലെ പനവൂർ ജംഗ്ഷൻ വികസന പദ്ധതി (40 ലക്ഷം), കട്ടയ്ക്കൽ - കൊച്ചനായികോണം റോഡ് നവീകരണം (12 ലക്ഷം), ആനാട് പഞ്ചായത്തിലെ പാങ്കോട്- മേത്തോട് - വട്ടറത്തല റോഡ് നവീകരണം (15 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് എംഎൽഎ യുടെ ശുപാർശ പ്രകാരം ജില്ലാ കളക്ടർ ഭരണാനുമതി നൽകിയത്.
എൽഎസ്ജിഡി എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർവഹണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി റോഡ് നവീകരണ പ്രവൃത്തികൾ അടിയന്തിരമായി ആരംഭിക്കും.