അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
1582545
Saturday, August 9, 2025 6:48 AM IST
നെടുമങ്ങാട്: അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ സാമൂഹ്യ പ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപമായി അബോധാവസ്ഥയിൽ വയോധികനെ കണ്ടെത്തിയത്. വിവിധ ഇടങ്ങളിൻ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
അഞ്ചുമണിക്കൂറോളം റോഡരികിൽ ബോധമില്ലാതെ കിടന്നയാളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ അജൂ കെ. മധുവും നെടുമങ്ങാട് ട്രാഫിക് പോലീസ് എസ്ഐ എസ്.പി ഷിബുവും എഎസ്ഐ സനൽ, സിപിഒ അഖിലേഷ് എന്നിവർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
നെടുമങ്ങാട് സ്വദേശിയാണെന്നും പേര് ഗോപിനാഥാണെന്നും ബന്ധുക്കൾ ആരുമില്ല എന്നും അദ്ദേഹം പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.