സെന്റ് ജോൺസിലെ കൂട്ടുകാർ ഒരുക്കിയ സ്നേഹക്കൂട് സമ്മാനിച്ചു
1582540
Saturday, August 9, 2025 6:39 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂൾ ഒരുക്കിയ സ്നേഹ കൂടാരം സമർപ്പിച്ചു. +2 വിഭാഗം രജത ജൂബിലിയുടെ ഭാഗമായാണ് സ്നേഹകൂടാരമൊ രുക്കിയത്. പൂർവ വിദ്യാർഥി സൗജന്യമായി നൽകിയ വസ്തുവിൽ എട്ടിലും ഒമ്പതിലും പഠിക്കുന്ന രണ്ടു നിർധനരായ കുട്ടികൾക്കാണ് വട്ടപ്പാറയ്ക്കടുത്തുള്ള മുളങ്കാട്ട് ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് നഗറിൽ വീടു നിർമിച്ച് നൽകിയത്.
മേജർ അതിരൂപതാ വികാരി ജനറാൾ മോൺ. ഡോ.വർക്കി അറ്റുപുറത്ത് താക്കോൽ ദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ.സി, പിടിഎ വൈസ് പ്രസിഡന്റ് സുമേഷ് വണ്ടാടൻ, സാൻജോം കൺവീനർ ബിജു. കെ. ജോർജ്, ജൂബിലി കൺവീനർ ബിന്നി സാഹിതി എന്നിവർ പങ്കെടുത്തു.
സെന്റ് ജോൺസ് സോഷ്യൽ സർവീസ് ഫോറം സാഞ്ചോയാണ് ഭവന നിർമ്മാണ പദ്ധതിക്ക് നേതൃത്വം നൽകിയത്.