വയോധികയില്‍നിന്നും സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിൽ
1582543
Saturday, August 9, 2025 6:39 AM IST
വെഞ്ഞാറമൂട്: വയോധികയെ കബളിപ്പിച്ച് നിന്നും ഒന്നരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ഒരുമനയൂര്‍ തങ്ങള്‍പടി പട്ടത്ത് വീട്ടില്‍ തൊപ്പി എന്ന് വിളിക്കുന്ന യൂസഫാണ്(45) അറസ്റ്റിലായത്.
വെഞ്ഞാറമൂട് കൊക്കോട് സീബാ ഭവനില്‍ ഭവാനിയമ്മയാണ്(70)തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ജൂലൈ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വാര്‍ദ്ധക്യ പെന്ഷന് വാങ്ങാന്‍ വെഞ്ഞാറമൂട് ജങ്ഷനിലേക്ക് നടന്നു വരുകയായിരുന്ന വയോധികയെ സമീപിച്ച് ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല ഊരി വാങ്ങുകയായിരുന്നു.
പ്രതിക്കെതിരേ സമാനകേസുകൾ വേറെയുമുണ്ട്. പ്രതി സ്ഥിരമായി ഗോള്‍ഫ് ക്യാപ്പ് ധരിക്കുന്ന ആളായതുകൊണ്ട് തൊപ്പി യൂസഫ് എന്ന അപരനാമത്തിലും അറിയപ്പെടുന്നുണ്ട്.