നേമം യുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ പദ്ധതി
1582333
Friday, August 8, 2025 7:24 AM IST
നേമം: കൂട്ടുകാർക്ക് പരസ്പരം ഫലവൃക്ഷത്തൈകൾ കൈമാറി ആഗോളതാപനത്തിനെതിരെയുള്ള പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് നേമം ഗവ. യുപി സ്കൂളിൽ തുടക്കമായി.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ആർ. മല്ലിക നിർവഹിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, അധ്യാപകരായ എ.സി. അശ്വതി, എ.ആർ. അനൂപ്, എസ്.പി. ഷെർലി എന്നിവർ പങ്കെടുത്തു.
കുട്ടികൾ ശേഖരിച്ച ഫലവൃക്ഷത്തൈകൾ സ്കൂളിലെത്തിച്ചു പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈമാറുന്നതാണു പദ്ധതി. തുടർന്നു വീട്ടുമുറ്റത്തോ പറമ്പിലോ പൊതുസ്ഥലത്തോ ചെടികൾ നട്ടുനനച്ചു വളർത്താം. ചെടി നടുന്നതു മുതൽ വളർച്ച നിരീക്ഷിച്ചു കുട്ടികൾ സസ്യ ഡയറി തയാറാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തൈകൾ കൈമാറി പരിപാലിക്കുന്ന വിദ്യാലയത്തിനു ഹരിത കേരളം മിഷന്റെ പ്രത്യേക പ്രോത്സാഹനവും നൽകും. അധ്യാപകരും തൈകൾ കൈമാറി.