ഡിഎഫ്എസിന്റെ ജനസുരക്ഷ കാമ്പയിൻ
1582325
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉൾപ്പെടുത്തൽ പൂർത്തീകരണത്തിന്റെ ഭാഗമായി എസ്ബിഐ പ്രാവച്ചമ്പലം ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ ദേശസാത്കൃത ബാങ്കുകൾ ചേർന്ന് "ജൻ സുരക്ഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 10.30-ന് പ്രാവച്ചമ്പലം കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ക്യാന്പ് നടത്തുന്നത്.
ഓൺലൈൻ ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചും അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഇൻഷ്വറൻസ് പെൻഷൻ പദ്ധതികളിൽ അംഗമാകുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കെവൈസി പുതുക്കാത്ത അക്കൗണ്ടുകളുടെ വിവരങ്ങൾ പുതുക്കി നൽകുന്നതിനുള്ള പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എസ്ബിഐ പ്രാവച്ചമ്പലം ശാഖാ മാനേജർ അറിയിച്ചു.