മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ അന്താരാഷ്ട്ര സമ്മേളനം
1582324
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ നെറ്റുവർക്ക്സ് ആൻഡ് അഡ്വാന്‍സസ് ഇന്‍ കമ്പ്യൂട്ടേഷണല്‍ ടെക്നോളജീസ് (നെറ്റ് ആക്ട് 25) ആരംഭിച്ചു.
കോളജിലെ വിശ്വേശ്വരയ്യ ഹാളില്‍ നടന്ന ചടങ്ങ് എപിജെ അബ്ദുൾ കലാം ടെക്നോളജിക്കല്‍ യൂണിവേഴ് സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. വിശ്വനാഥ റാവു അധ്യക്ഷത വഹിച്ചു.
കോണ്‍ഫറന്‍സ് കം പെന്‍ഡിയം ഓഫ് അബ്സ്ട്രാക്ട്സ് പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് കേരള കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫ. ഡോ. വിനോദ് ചന്ദ്ര, ഐഐഎസ്ടി ഏവിയോണിക്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രഫസറും ഐഇഇഇ കേരള സെക്ഷന്‍ ചെയര്‍മാനുമായ ഡോ. ബി.എസ്. മനോജ്, എൽപിഎസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. അജയലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ടെക്നിക്കല്‍ പ്രോഗ്രാം ചെയര്‍ ഡോ. ജെസ്ന മോഹന്‍ വിശദീകരിച്ചു. കോളജ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു കോളജ് ഡയറക്ടര്‍ ഫാ.ജോണ്‍ വര്‍ഗീസ് വിശിഷ്ടാതിഥികളെ ആദരിച്ചു.