കാപ്പ ആക്ട് പ്രകാരം ഒരാള്‍ അറസ്റ്റില്‍
1582546
Saturday, August 9, 2025 6:48 AM IST
പേരൂര്‍ക്കട: കാപ്പ ആക്ട് പ്രകാരം ക്രിമിനല്‍ക്കേസ് പ്രതിയെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. പൂജപ്പുര സ്വദേശി അരുണ്‍ ബാബു (40) ആണ് അറസ്റ്റിലായത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള അരുണ്‍ ബാബു ഏറ്റവുമൊടുവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനു മുമ്പ് ജയില്‍മോചിതനായതാണ്.
തുടര്‍ച്ചയായി ക്രിമിനല്‍ക്കേസുകളില്‍ ഏര്‍പ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.പൂജപ്പുര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.