വനം വകുപ്പിന് വാഹനം വാങ്ങാൻ 14 ലക്ഷം അനുവദിച്ച് എംഎൽഎ
1585148
Wednesday, August 20, 2025 5:57 AM IST
നിലന്പൂർ: ഏറനാട് മണ്ഡലത്തിലെ വന്യമ്യഗശല്യം പരിഹരിക്കാൻ അടിയന്തര നടപടികളുടെ ഭാഗമായി പി.കെ. ബഷീർ എംഎൽഎ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ നിലന്പൂർ നോർത്ത് ഡിവിഷന് നൽകും.
വാഹനം വാങ്ങാനാണ് ഫണ്ട് നൽകുക. വന്യമൃഗശല്യം മൂലം മലയോര ജനത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഏറനാട് മണ്ഡലത്തിൽ സോളാർ വൈദ്യുത വേലികൾ സ്ഥാപിക്കാൻ നടപടിയെടുക്കും. എംഎൽഎ ഫണ്ട്, സിഎസ്ആർ ഫണ്ട്, പ്രിയങ്കാഗാന്ധി എംപിയുടെ ഫണ്ട്, വനം, കൃഷി വകുപ്പുകളുടെ ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തും.
ചാലിയാർ, എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വാഹനങ്ങളുടെ കുറവ് മൂലം വനം-ആർആർടി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് യഥാസമയം സ്ഥലത്തൊൻ കഴിയാത്ത സാഹചര്യത്തിലാണ് വാഹനം വാങ്ങാൻ 14 ലക്ഷം നൽകുക.
മുന്പെങ്ങുമില്ലാത്ത വിധം കേരളത്തിന്റെ പല ഭാഗങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണെന്നും പി.കെ. ബഷീർ എംഎൽഎ പറഞ്ഞു.