മങ്കടയിൽ കർഷകരെ ആദരിച്ചു
1585308
Thursday, August 21, 2025 5:29 AM IST
മങ്കട: മങ്കട ഗ്രാമപഞ്ചായത്തിന്റെയും മങ്കട കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തച്ചോത്ത് സ്കൂൾപടിയിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകന്പടിയോടെ ആരംഭിച്ച കലാജാഥ കൊല്ലേരിപാറ പാടത്ത് സമാപിച്ചു. തുടർന്ന് കന്നുപൂട്ട് ഉത്സവവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിലെ 10 കർഷകരെ പൊന്നാട അണിയിച്ചും കാഷ് പ്രൈസും ഉപഹാരം നൽകിയും ആദരിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾകരീം, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.ടി. ഷറഫുദ്ദീൻ, കടന്നമണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ് ഷൗക്കത്തലി, മങ്കട സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്് സമദ് മങ്കട,
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് അലി പൊട്ടേങ്ങൽ, ശരീഫ് ചുണ്ടയിൽ, റുമൈസ കുന്നത്ത്, മെംബർമാരായ കളത്തിൽ മുസ്തഫ, പി.പി. നസീമ, നുസ്ര കളത്തിൽ, പി.പി. ബുഷ്റ, പാടശേഖര കമ്മിറ്റി കണ്‍വീനർമാർ തുടങ്ങിയവർ സംബന്ധിച്ചു.