മരം വീണ് വീടിന് നാശനഷ്ടം
1585157
Wednesday, August 20, 2025 6:03 AM IST
പെരിന്തൽമണ്ണ: ശക്തമായ കാറ്റിൽ കുന്നപ്പള്ളി വളയംമുച്ചിയിൽ ചേലക്കാട്ട്തൊടി അബ്ദുൾ സമദിന്റെ വീടിന് മുകളിൽ തേക്ക് മരം വീണു. വീട്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും സമീപവാസിയായ സലാഹും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്.
പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജ്, സീനിയർ ഫയർ റെസ്ക്യു ഓഫീസർ സുർജിത്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ മുഹമ്മദലി, രഞ്ജിത്, സുജിത്ത്, നിതിൻ എന്നിവർ നേതൃത്വം നൽകി.