വിദ്യാര്‍ഥിയുടെ മരണം : ചികിത്സാ പിഴവെന്ന് സംശയം
1585724
Friday, August 22, 2025 6:02 AM IST
മഞ്ചേരി: മൂക്കിലെ ദശ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യാനെത്തിയ വിദ്യാര്‍ഥിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍. എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
കാളികാവ് മാളിയേക്കല്‍ പെരുക്കാടന്‍ ഷിഹാബുദ്ധീന്-റംസീന ദമ്പതികളുടെ മകന് മുഹമ്മദ് തസ്ലിം (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ന് മഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. വൈകീട്ട് അഞ്ചരക്ക് ഓപ്പറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയക്കു മുമ്പായി അന്സ്തേഷ്യ നല്കി. ഇതോടെ വിദ്യാര്‍ഥിക്ക് ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആറരയോടെ മരിക്കുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടം ഇല്ലാതെ മൃതദേഹം കൊണ്ടുപോകുവാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ടു തടഞ്ഞു. ഇവിടെ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലും മരണം ചികിത്സാ പിഴവാണെന്ന് കണ്ടെത്തിയിട്ടില്ല.