കഞ്ചാവുമായി യുവാവ് പിടിയിൽ
1585734
Friday, August 22, 2025 6:04 AM IST
കരുവാരകുണ്ട്: കഞ്ചാവുമായി യുവാവ് പിടിയിൽ. കരുവാരക്കുണ്ട് തരിശിലെ കോരൻങ്കണ്ടൻ ഹിഷാ(27) മിനെയാണ് പോലീസ് പിടികൂടിയത്.
തരിശ് അങ്ങാടിയിൽ വിൽപ്പനക്കായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പട്രോളിങ്ങിനിടെയാണ് പോലീസ് ഹിഷാമിനെ പിടികൂടിയത്. പ്രദേശത്ത് മദ്യ മയക്കുമരുന്നു വില്പന്ന വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.