നിലമ്പൂർ ജില്ലാ ആശുപ്രതി വികസനം എംഎൽഎയും കോൺഗ്രസും തടസം നിൽക്കുന്നു
1585728
Friday, August 22, 2025 6:02 AM IST
ആശുപത്രിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ച് എൽഡിഎഫ്
നിലമ്പൂർ: ജില്ലാ ആശുപത്രിയുടെ വികസനം തടയാൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമമെന്ന് നഗരസഭാ ചെയർ പേഴ്സൺ മാട്ടുമ്മൽ സലീം.
എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും നിലമ്പൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിൽ ഒറ്റക്കെട്ടാണെന്നും നഗരസഭാ ചെയർ പേഴ്സൺ പറഞ്ഞു. നിലമ്പൂർ ഗവ. മോഡൽ യുപി സ്ക്കൂളിന്റെ 92 സെന്റ് സ്ഥലം ഏറ്റെടുത്ത് ജില്ലാ ആശുപത്രിയുടെ വികസനം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്പോഴാണ് ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് എംഎൽഎയായത്. ഇതോടെയാണ് ആശുപത്രി വികസനം തടയുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ കരുനീക്കം നടക്കുന്നത്.
നഗരസഭയിൽ സ്ക്കൂളിന്റെ സ്ഥലം ആശുപത്രി വികസനത്തിന് വിട്ട് കൊടുക്കുന്നതിൽ പ്രതിഷേധിച്ച് വിയോജന കുറിപ്പ് എഴുതിയവരാണ് കോൺഗ്രസിലെ 9 അംഗങ്ങളെന്നും മാട്ടുമ്മൽ സലിം പറഞ്ഞു. കോൺഗ്രസിന്റെയും എംഎൽഎയുടെയും നിലപാടുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിന്റെ തുടക്കമാണിതെന്നും ചെയർ പേഴ്സൺ പറഞ്ഞു.
നിലമ്പൂർ നഗരസഭയിൽ മുമ്മുള്ളിൽ മാത്രമാണ് അർബൻ സബ് സെന്റർ ഉണ്ടായിരുന്നത്. ഇപ്പോൾ 4 അർബൻ സെന്ററുകൾ ഉണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രി ഇന്ന് സാധാരണക്കാരുടെ ആശ്രയമായി മാറിയത്.
ഇടത് സർക്കാറിന്റെ പ്രവർത്തന ഫലമായാണ്. ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണവും. ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനവും പരിശോധിച്ചാൽ ഇത് വ്യക്തമാകും.
വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. എംഎൽഎ യുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന സൂപ്പർ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിക്ക് വേണ്ടിയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിന് തുരങ്കം വെയ്ക്കുന്നതെന്നും പി.എം. ബഷീർ പറഞ്ഞു.
വൈസ് ചെയർ പേഴ്സൺ അരുമ ജയകൃഷ്ണൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ കക്കാടൻ റഹീം. സ്ക്കറിയ ക്നാം തോപ്പിൽ. യു.കെ. ബിന്ദു. ഷൈജിമോൾ. കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം കെ. ഷെരീഫ. സിപിഎം ജില്ലാ കമ്മറ്റി അംഗം ഇ. പത്മാക്ഷൻ. ഏരിയാ സെക്രട്ടറി കെ. മോഹൻ. എന്നിവർ സംസാരിച്ചു. എൽഡിഎഫ് പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനവും നടത്തി.