പി. കൃഷ്ണപിള്ള ദിനം ആചരിച്ചു
1585312
Thursday, August 21, 2025 5:34 AM IST
മലപ്പുറം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്ഥാപകരിൽ ഒരാളായ പി. കൃഷ്ണപിള്ള ദിനത്തിൽ സിപിഐ സംസ്ഥാന സമ്മേളന പതാക ദിനമായി ആചരിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടന്നു. സിപിഐ ജില്ലാ ആസ്ഥാനമായ മലപ്പുറത്തെ കെ. ദാമോദരൻ സ്മാരകത്തിൽ അഡ്വ. പി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, ഒ.കെ. അയ്യപ്പൻ, ഷംസു കാട്ടുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു. എളങ്കൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇ. അബ്ദു പതാക ഉയർത്തി.
മണ്ഡലം സെക്രട്ടറി ഐ. സനൂപ്, ജില്ലാ കമ്മിറ്റി അംഗം പി. സരോജിനി ചന്ദ്രൻ, അൻസാർ, എം. അപ്പൂട്ടി, ഇ. നിഷ എന്നിവർ പങ്കെടുത്തു. സിപിഐ എടപ്പാൾ ലോക്കൽ കമ്മിറ്റി അരാഷ്ട്രീയതയും പൊതുബോധവും വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു.
പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.വി. ബൈജു, ടി. ശ്രീകുമാർ, കെ.വി. സുന്ദരൻ, സുരജ് ബാബു, എ.പി. ആഷിഖ് എന്നിവർ പ്രസംഗിച്ചു. തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അട്ടിമറിക്കപ്പെടുന്ന ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സെമിനാർ അഡ്വ. കെ. ഹംസ ഉദ്ഘാടനം ചെയ്തു. മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടിലാക്കലിൽ പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു.
സി.പി. നിസാർ ഉദ്ഘാടനം ചെയ്തു. കാരി ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. റഷീദ് ദേവർത്തൊടി, ചന്ദ്രൻ മുണ്ടിലാക്കൽ, മുഹമ്മദ് പോത്തുവെട്ടിപ്പാറ, അസ്ലം ഷേർഖാൻ, നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു. വണ്ടൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം സെക്രട്ടറി പി. മുരളീധരൻ പതാക ഉയർത്തി.