"നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം’
1585151
Wednesday, August 20, 2025 5:57 AM IST
നിലന്പൂർ: വിവിധ കാരണങ്ങളാൽ നിർത്തലാക്കിയ മഞ്ചേരി-തിരൂർ, പെരിന്തൽമണ്ണ - പൊന്നാനി, വഴിക്കടവ് -കോഴിക്കോട് തുടങ്ങിയ റൂട്ടുകളിലെ കെഎസ്ആർടിസി സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് കെഎസ്ആർടിഇഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.കെ. കൈരളിദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രതീഷ് കണക്കും അവതരിപ്പിച്ചു.
സിഐടിയു ഏരിയാ സെക്രട്ടറി ശിവാത്മജൻ, മാത്യു കാരാംവേലി, കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറിമാരായ പി.എസ്. മഹേഷ്, കെ. സന്തോഷ്, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.കെ. ജയൻ (പ്രസിഡന്റ്), പി.അഷ്റഫ് (സെക്രട്ടറി), പി. പ്രസേന ചന്ദ്രൻ (ട്രഷറർ).