ദേശീയ കോർഫ് ബോൾ : കേരളത്തിനു മൂന്നാംസ്ഥാനം
1585311
Thursday, August 21, 2025 5:34 AM IST
അങ്ങാടിപ്പുറം: തമിഴ്നാട്ടിലെ ചെന്നൈ താംബരം ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സ്റ്റേഡിയത്തിൽ നടന്ന ജൂണിയർ കോർഫ് ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു മൂന്നാം സ്ഥാനം.
ലൂസേഴ്സ് ഫൈനലിൽ 7 - 3ന് ഹരിയാനയെ തോൽപ്പിച്ചാണ് കേരളം മൂന്നാമതെത്തിയത്. മഹാരാഷ്ട്രയാണ് ജേതാക്കൾ. ഹിമാചൽപ്രദേശ് രണ്ടാമതെത്തി. കേരളാ ടീമിൽ മലപ്പുറം ജില്ലയിൽ നിന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലു കായികതാരങ്ങൾ ജഴ്സിയണിഞ്ഞു.
സി.വിഷ്ണുദേവ്, ആൽഡ്രിൻ ബെന്നി, ട്രീസ ജോസ്, എൽസിറ്റ ജോസ് (മലപ്പുറം), ചെൽസ ജോബി, ഹെലൻ ജോയ്, അമൽദേവ് (തൃശൂർ), എ.എസ്.അഭിനന്ദന, മുനീബ് (കോഴിക്കോട്), സാരംഗ് പി.സതീഷ്, ഷഹാന പർവീൻ (വയനാട്), ബെനറ്റ് ജോസഫ് (കണ്ണൂർ), അക്ഷയ് മധു (ആലപ്പുഴ), ഡെൽമ ഡേവിസ് (എറണാകുളം) എന്നിവരാണ് കേരള ടീമിനായി അണിനിരന്നത്.
മലപ്പുറം ജില്ലയിലെ നാലു താരങ്ങളും പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിയിലാണ് പരിശീലനം നേടിയത്. അരുണ്ഷാദ് പരിശീലകനും അഭിരാമി ടീം മാനേജരുമാണ്.