ക്വിസ് മത്സര പ്രതിഭകളെ അനുമോദിച്ചു
1585159
Wednesday, August 20, 2025 6:03 AM IST
പെരിന്തൽമണ്ണ: ജില്ലാ ഹയർ സെക്കൻഡറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ രസതന്ത്ര ക്വിസ് മത്സരവും പ്രതിഭകളെ അനുമോദിക്കലും നടത്തി. ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ പട്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി നന്ദ വിനോജ്, ഷിഫ്ന സബീർ എന്നിവർ ഒന്നാം സ്ഥാനവും കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിലെ കെ. നാജിഹ് അഹമ്മദ്, കെ. ഫിദ എന്നിവർ രണ്ടാം സ്ഥാനവും എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ടി.കെ. ഫാത്തിമ ഷൈമ, ഹാദി ഉമ്മർ ഷെരിഫ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ചെയർമാൻ പി. ഷാജി വിതരണം ചെയ്തു.
കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബാബുരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ഫെമിദ, ട്രഷറർ കെ.ടി. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. പുലാമന്തോൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ജി. സാഗരൻ, കുന്നക്കാവ് ഗവണ്മന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. ശ്രീജിത്ത്, ഡോ. കെ.സി. മനോജ്, കെ.ആർ. രാജീവ്, അനസ് ബാബു, കെ. മുഹമ്മദ് അസീബ്, ജിബിൻ വർഗീസ്, കെ. ശ്രീലത, കെ.എസ്. ചിത്ര, ഷബ്ന മാറാക്കര എന്നിവർ നേതൃത്വം നൽകി.