കെട്ടിട ഉടമകളെ ശത്രുക്കളായി കാണരുതെന്ന്
1585301
Thursday, August 21, 2025 5:29 AM IST
മലപ്പുറം: കെട്ടിട ഉടമകളെ ശത്രുക്കളായി കാണുന്ന സമീപനം റവന്യൂ വകുപ്പും ഗവണ്മെന്റും ഉപേക്ഷിക്കണമെന്നും അന്യായമായി വർധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്നും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മലപ്പുറത്ത് ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലീം കാരാട്ട് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. ഫക്രുദീൻ തങ്ങൾ, സബാഹ് വേങ്ങര, അച്ചന്പാട്ട് ബീരാൻകുട്ടി, ഹൈദർ കോട്ടയിൽ, അഹമ്മദ് മൂപ്പൻ, കോയദീൻ, എയർലൈൻസ് അസീസ്, റസാഖ് മഞ്ചേരി,
അഡ്വ. ഫാത്തിമ രോഷ്ന, അബ്ദുൾ അസീസ് പാലക്കാട്, ബ്രൈറ്റ് റസാഖ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: സബാഹ് വേങ്ങര (പ്രസിഡന്റ്), ഫക്രുദീൻ തങ്ങൾ (ജനറൽ സെക്രട്ടറി), ഷാഹുൽ ഹമീദ് മഞ്ചേരി (ട്രഷറർ).