മഞ്ചേരി ജനറൽ ആശുപത്രി ഏറ്റെടുക്കൽ; എൽഡിഎഫ് മാർച്ചിൽ സംഘർഷം
1585300
Thursday, August 21, 2025 5:29 AM IST
മഞ്ചേരി : സർക്കാർ ഉത്തരവ് അനുസരിച്ച് മഞ്ചേരി ജനറൽ ആശുപത്രി ഏറ്റെടുത്ത് നടത്താൻ നഗരസഭ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷം.
മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ഇത് നേരിയ സംഘർഷമുണ്ടാക്കി. പോലീസ് ബന്തവസ് മറികടന്ന് പ്രവർത്തകർ അകത്തു കയറി പ്രതിഷേധം മുഴക്കി.
വി. ശശികുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടി സനൂപ് അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത്, ഏരിയാ സെക്രട്ടറി അഡ്വ. കെ. ഫിറോസ്ബാബു, എൽഡിഎഫ് കണ്‍വീനർ കെ.സി. കൃഷ്ണദാസ്രാജ,
എം. നിസാറലി, ഖാലിദ് മഞ്ചേരി, വല്ലാഞ്ചിറ അബ്ദുൾ നാസർ, അഡ്വ. പ്രേമാരാജീവ്, എഡ്വിൻ തോമസ്, മുഹമ്മദലി ഷിഹാബ് എന്നിവർ പ്രസംഗിച്ചു.