കർഷകനെ ആദരിച്ചു
1585160
Wednesday, August 20, 2025 6:03 AM IST
തേഞ്ഞിപ്പലം: കർഷകനായ പാലക്കോടൻ സുന്ദരനെ കർഷകദിനാചരണത്തിൽ തേഞ്ഞിപ്പലം വൈഎംസിഎ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.എൽ.ആന്റണി അദ്ദേഹത്തെ ഷാളണിയിച്ചു. തേഞ്ഞിപ്പലം പഞ്ചായത്തിലെ കഴിഞ്ഞ വർഷത്തെ മികച്ച കർഷകനുള്ള അവാർഡ് നേടുകയും ഈ വർഷത്തെ കർഷകദിനത്തിൽ പഞ്ചായത്ത് ആദരിച്ച എട്ട് കർഷകരിൽ ഒരാളാണ് സുന്ദരൻ.
ജോസഫ് തണ്ണിപ്പാറ കർഷകദിന സന്ദേശം നൽകി. കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും അതുവഴി കർഷകരെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതും കോർപറേറ്റുകളാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കോടൻ സുന്ദരൻ മറുപടി പ്രസംഗം നടത്തി. കൃഷി ചെയ്താൽ മാത്രം പോരെന്നും അത് ചെലവാക്കുന്ന കാര്യത്തിൽ സാമർഥ്യമുണ്ടെങ്കിലേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.എൽ.ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, കെ. ബിജു ജോർജ്, ജിമ്മി ആന്റണി എന്നിവർ പ്രസംഗിച്ചു.