കൗ ലിഫ്റ്റർ സജ്ജമാക്കി
1585307
Thursday, August 21, 2025 5:29 AM IST
വണ്ടൂർ: ക്ഷീര കർഷകരെ സഹായിക്കാനായി കൗ ലിഫ്റ്റർ വാങ്ങി പോരൂർ ഗ്രാമപഞ്ചായത്ത്. ഉപകരണം ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി എത്തിച്ചു നൽകും. പദ്ധതിയുടെ ഉദ്ഘാടനം മൃഗാശുപത്രിയിൽ നടത്തിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീലങ്ങാടൻ മുഹമ്മദ് ബഷീർ നിർവഹിച്ചു.
എണീക്കാൻ ബുദ്ധിമുട്ടുള്ള കന്നുകാലികളെ ഉയർത്തുന്നതിനാണ് കൗ ലിഫ്റ്റർ ഉപയോഗിക്കുന്നത്. വാർഷിക പദ്ധതിയിൽ 60,000 രൂപ വകയിരുത്തിയാണ് ഉപകരണം വാങ്ങിയത്. ഉപകരണം ആവശ്യമുള്ള കർഷകർ ആധാർ കാർഡുമായി മൃഗാശുപത്രിയെ സമീപിക്കണം. വൈസ് പ്രസിഡന്റ് ടി.പി. സക്കീന, വാർഡ് മെംബർമാർ, ക്ഷീരകർഷകർ, മൃഗഡോക്ടർ ഡോ. ബരീറ വള്ളിക്കാടൻ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു.