യുവാവിന് കുത്തേറ്റു
1585304
Thursday, August 21, 2025 5:29 AM IST
പെരിന്തൽമണ്ണ: ആലിപ്പറന്പിൽ യുവാവിന് കുത്തേറ്റു. ആലിപ്പറന്പ് തെക്കേപുറത്ത് കോടങ്ങാടൻ മുഹമ്മദ് ഷെഫീഖിനാണ് കുത്തേറ്റത്. വയറിനും കൈയ്ക്കും പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി പത്തേമുക്കാലോടെ വീടിനടുത്തുള്ള കടയിൽ ഇരിക്കുന്പോഴാണ് സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നറിയുന്നു. പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനുശേഷം വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഷെഫീക്കിന് നേരെ വാഹനം ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതി മുൻകൂട്ടിയെത്തി ആക്രമിക്കുകയായിരന്നെന്നാണ് ഷെഫീഖ് പറയുന്നത്.