പുലാമന്തോളിൽ 11.13 ടണ്‍ നെൽവിത്ത് വിതരണം ചെയ്തു
1585309
Thursday, August 21, 2025 5:34 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലേക്ക് അവശ്യമായ നെൽവിത്തിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടി. സാവിത്രി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം.ടി. നസീറ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എൻ.പി. റാബിയ, പി.ടി. പ്രമീള, കൃഷി ഓഫീസ് ജീവനക്കാർ,
പാടശേഖര കമ്മിറ്റി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. 4.67 ലക്ഷം രൂപ വകയിരുത്തി എട്ട് പാടശേഖരങ്ങളിലെ 433 ഏക്കർ (173 ഹെക്ടർ) സ്ഥലത്ത് കൃഷി ചെയ്യാൻ 11.13 ടണ്‍ (പൊൻമണി 9.12 ടണ്‍, ഉമ്മ 2.1 ടണ്‍) ഇനത്തിൽ പെട്ട നെൽ വിത്താണ് വിതരണം ചെയ്തത്.