പുന്നക്കാട് സ്കൂളിൽ ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതി
1585149
Wednesday, August 20, 2025 5:57 AM IST
കരുവാരകുണ്ട്: പുന്നക്കാട് മോഡൽ ജിഎൽപി സ്കൂളിൽ ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. പഠന പിന്നാക്കക്കാരെ ഉയർത്തിക്കൊണ്ടുവരാനും പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുമായി സ്കൂൾ നടപ്പാക്കുന്ന തനത് പദ്ധതിയാണിത്.
ഇതിന്റെ ഭാഗമായി പുറത്തിറക്കിയ അഭിമാനരേഖ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് പ്രകാശനം ചെയ്തു. സ്കൂൾ അക്കാഡമിക് മാസ്റ്റർ പ്ലാൻ എഇഒ പ്രേമാനന്ദൻ പുറത്തിറക്കി. സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ്, വാർഡ് അംഗം സ്മിത അനിൽകുമാർ, പ്രധാനാധ്യാപിക കെ.പി. രാജശ്രീ, പിടിഎ പ്രസിഡന്റ് പി.ഷറഫുദ്ദീൻ, പ്രീത നായർ, ബാലകൃഷ്ണൻ, അധ്യാപകരായ എം.രാധാകൃഷ്ണൻ,
അബ്ദുള്ള അമാനത്ത്, സോണിയ ജോസഫ്, ജയശ്രീ, പി.എം. ആര്യ, റുക്സാന ബീഗം, റിൻസിന, കെ.സന്ധ്യ, കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി അഭിമാനത്തിളക്കം, കുട്ടിക്കൂട്ടം, നവചേതന, ദർപ്പണം, വീക്കിലി വിൻ എന്നീ പരിപാടികൾ നടപ്പാക്കും.