സൗഹൃദ കൂട്ടായ്മയും ആദരവും സംഘടിപ്പിച്ചു
1585158
Wednesday, August 20, 2025 6:03 AM IST
എടക്കര: "മന്ദാരപ്പൂക്കൾ’ കൂട്ടായ്മയും ചുങ്കത്തറ പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തും സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയും ആദരവും പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ഡോ. കെ.എം.ജോസ് അധ്യക്ഷത വഹിച്ചു. നിലന്പൂർ റെയിൽവേ വികസനത്തിന് പ്രയത്നിച്ച അബ്ദുൾ വഹാബ് എംപിക്ക് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉപഹാരം സമർപ്പിച്ചു. എംഎൽഎക്കുള്ള കൂട്ടായ്മയുടെ ഉപഹാരം ഡോ. കെ.എം. ജോസ് സമ്മാനിച്ചു.
ചുങ്കത്തറ ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും വികസനത്തിനു പ്രവർത്തിച്ച നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ, വികസന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഫാ. രാജു ജോർജ് തോട്ടത്തിൽ, അബ്ദുൾ ഹക്കിം ചങ്കരത്ത്, സി.കെ.സുരേഷ്, ഷൗക്കത്ത് കളത്തിങ്ങൽ, വി.വി. ജോണ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സമ്മ സെബാസ്റ്റ്യൻ (ചുങ്കത്തറ), ഒ.ടി. ജയിംസ് (എടക്കര), ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. മാത്യൂസ് വട്ടിയാനിക്കൽ, കെ.ടി. കുഞ്ഞാൻ,
ഫാ. വർഗീസ് തോമസ്, മോഹൻ ജോർജ്, എ.കെ. ബേബി, പി.എം. ഹമീദലി, കെ.എം. ജോർജ്, മാന്പള്ളി സലീം, കെ. കിരാതദാസ്, സി.എച്ച്. ഷൗക്കത്തലി, കെ.ടി. അഷ്റഫ്, കെ.എം. തോമസ്, എ.ജെ. സന്തോഷ്, പി.പി. അലവിക്കുട്ടി എന്നിവർ എന്നിവർ പ്രസംഗിച്ചു.