ആരോഗ്യ കേന്ദ്രത്തിന് ലീഗ് നേതാവിന്റെ പേര് വേണ്ടെന്ന്
1585733
Friday, August 22, 2025 6:04 AM IST
മഞ്ചേരി : തൃക്കലങ്ങോട് പഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിന് പ്രാദേശിക ലീഗ് നേതാവിന്റെ പേര് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് ഭരണസമിതി പിന്മാറണമെന്ന് സിപിഐഎം തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ഥലം വിട്ടു നല്കിയവരോ ജനപ്രതിനിധികളോ ആയിട്ടുള്ള വ്യക്തികളുടെ പേരുകള്‍ മാത്രമാണ് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്കാന് പൊതുവെ നിയമം അനുവദിക്കുന്നുള്ളു.
അത് മറിക്കടന്നാണ് ആമയൂരിലെ ആശുപത്രി കെട്ടിടത്തിന് പഞ്ചായത്ത് അംഗം പോലും ആയിട്ടില്ലാത്ത പ്രാദേശിക ലീഗ് നേതാവിന്റെ പേര് നല്കാന് ഭരണസമിതി തീരുമാനിച്ചത്. ചട്ടം അട്ടിമറിച്ച് സ്വതാല്പര്യം അടിച്ചേല്‍പ്പിക്കാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐഎം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പ്രതിഷേധ യോഗത്തില്‍ കെ.പി. മധു, കെ.കെ. ജനാര്ദ്ദനന്, പി. രാജശേഖരന് സംസാരിച്ചു.