പെരിന്തൽമണ്ണയിൽ കുടുംബശ്രീ ബസാർ മേള തുടങ്ങി
1585310
Thursday, August 21, 2025 5:34 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ കുടുംബശ്രീ ബസാറിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മനഴി ബസ് സ്റ്റാൻഡിന് സമീപം കുടുംബശ്രീ ബസാർ വിപണന മേളക്ക് തുടക്കമായി.
നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ്കുമാർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുണ്ടുമ്മൽ ഹനീഫ, കെ.ഉണ്ണികൃഷ്ണൻ,
കൗണ്‍സിലർമാരായ അജിതകുമാരി, സക്കീന സെയ്ദ്, പി. സീനത്ത്, ഷാഹുൽ ഹമീദ്, കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർമരായ ടി.വി. പ്രസാദ്, മുഹമ്മദ് അസ്ലം, ഇ. സമീറ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ ഓർഡിനർരായ എം. ശ്രീധരൻ, ജാഫർ കക്കൂത്ത്, മുൻ അസിസ്റ്റന്റ് ഡിഎംസി കെ.പി. ജയേന്ദ്രൻ, സംസ്ഥാനത്തെ മികച്ച സരംഭമായി തെരഞ്ഞെടുത്ത സഞ്ജീവനി ഫുഡ് പ്രൊഡക്ടിനെയും മികച്ച സംരംഭകയായി തെരഞ്ഞെടുത്ത മുത്തൂസ് കാറ്ററിംഗ് ഉടമ ഷെരീഫയെയും മുതിർന്ന സംരംഭകയായ ദേവകിക്കുട്ടി അന്തർജനം എന്നിവരെയും ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണ്‍ നസീറ സ്വാഗതവും സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ നന്ദിയും പറഞ്ഞു.
വിപണന മേളയോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിച്ച പായസം മത്സരത്തിൽ കെ.ടി. അനീസ വിജയിയായി. ഷെജിനി അങ്ങാടിപ്പുറത്തിനാണ് രണ്ടാംസ്ഥാനം. മേള ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും.