മലപ്പുറം സഹോദയ ഇന്റർ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
1585726
Friday, August 22, 2025 6:02 AM IST
പെരിന്തൽമണ്ണ: മൂന്ന് ദിവസങ്ങളിലായി വേങ്ങര കിംഗ്സ് ബാഡ്മിന്റൺ അക്കാഡമിയിൽ സംഘടിപ്പിച്ച മലപ്പറം സഹോദയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു .
പീസ് പബ്ലിക് സ്കൂൾ വേങ്ങരയുടെയും കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.128 പോയിന്റുകൾ നേടി പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂൾ ഓവറോൾ ജേതാക്കളായി 126 പോയിന്റുകൾ വീതം നേടി മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂൾ ,
പാണക്കാട് സ്ട്രെറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ 122 പോയിന്റുകൾ വീതം നേടി വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്കൂളും തിരുനാവായ എംഇഎസ് സെൻട്രൽ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സഹോദയ ജില്ലാ ജനറൽ സെക്രട്ടറി എം. ജൗഹർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പീസ് വേങ്ങര സ്കൂൾ പ്രിൻസിപ്പാൾ ജാസ്മീർ ഫൈസൽ അധ്യക്ഷത വഹിക്കുകയും വ്യക്തിഗത സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
അഡ്മിനിസ്ട്രേറ്റർ ഖമറുസ്സമാൻ, കായികാധ്യാപകരായ കെ.ടി. ജസീം, ആതിര , രവികുമാർ, ഇവന്റ് കോഡിനേറ്റർമാരായ നിഷാദ് ,ബബിത ബഷീർ , ജെസീം, കൃഷ്ണ സ്വരൂപ്, ഇർഷാദ് ബാബു, എന്നിവർ പങ്കെടുത്തു വിജയിച്ച സ്കൂളുകളെയും ചാമ്പ്യൻമാരെയും സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുൽ നാസർ അഭിനന്ദിച്ചു.
ജില്ലയിലെ 25 വിദ്യാലയങ്ങളിൽ നിന്ന് പത്ത് കാറ്റഗറിയിലായി 800 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.