ജിസാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
1585796
Friday, August 22, 2025 10:19 PM IST
മഞ്ചേരി: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ ആനക്കയം സ്വദേശി മരിച്ചു. പാണായി പരേതനായ കോർമത്ത് മുഹമ്മദിന്റെ മകൻ റിയാസ് ബാബു(47) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം.
നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി സുഹൃത്തിനോട് യാത്ര പറയാൻ നടന്നുപോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: ഷാഹിന പുലിക്കുത്ത് (വീന്പൂർ). മക്കൾ: ആനിയ, ഹനാൻ, ഹന (മൂവരും വിദ്യാർഥികൾ), സഹോദരങ്ങൾ: സുനിൽ, ഷറീന. മാതാവ്: സുഹ്റ.