ഫലവൃക്ഷതൈ നട്ടു
1585995
Saturday, August 23, 2025 5:43 AM IST
കരുവാരകുണ്ട്: രാജീവ്ഗാന്ധിയുടെ ജൻമദിനത്തിൽ ഇരിങ്ങാട്ടിരി വാർഡ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഫലവൃക്ഷ തൈ നട്ടു. കോണ്ഗ്രസ് നേതാവ് സി.കെ. നാസറിന്റെ വീട്ടുമുറ്റത്താണ് തൈ നട്ടത്. വാർഡ് മെംബർ പ്രമീള, വാർഡ് പ്രസിഡന്റ് കുഞ്ഞാപ്പു, പ്രവർത്തകസമിതി അംഗം വൈശാഖ്, സി.കെ. ബാബു, വി. സുധീർബാബു എന്നിവർ പങ്കെടുത്തു.