പെരിന്തൽമണ്ണ സഹകരണ ബാങ്ക് കർഷകരെ ആദരിച്ചു
1585987
Saturday, August 23, 2025 5:39 AM IST
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങളായ 800 ൽ പരം കർഷകരെ ഉപഹാരം നൽകി ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്് പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറന്പിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു.
കെപിസിസി സെക്രട്ടറി വി. ബാബുരാജ്, മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എ.കെ.നാസർ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ സി. ഇർഷാദ്, മുനിസിപ്പൽ മുസ്ലിംലീഗ് സെക്രട്ടറി നാലകത്ത് ബഷീർ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജേന്ദ്രൻ എന്ന കൊച്ചു, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ,
ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൾ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീർ, വി. അജിത് കുമാർ, ഇ.ആർ. സുരാദേവി, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ പ്രസംഗിച്ചു.