സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1585988
Saturday, August 23, 2025 5:39 AM IST
കരുവാരകുണ്ട്: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മാന്പറ്റ ഹംസപ്പക്കാണ് പരിക്കേറ്റത്. കൽക്കുണ്ട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കും കിഴക്കേത്തല ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടറും തമ്മിൽ പഴയ സിനിമ തിയേറ്ററിന് സമീപം വച്ചാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ ഹംസപ്പയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേത്തല കൽക്കുണ്ട് റോഡിൽ മൃഗാശുപത്രിക്ക് സമീപവും മുക്കട്ടയോട് ചേർന്ന് ഭാഗത്തും കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് പ്രയാസം നേരിടുന്നുണ്ടെന്ന് നേരത്തെ പരാതിയുയർന്നിരുന്നു.
ഇത്തരം കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.