കട്ടുപ്പാറയിൽ യുഡിഎഫ് റോഡ് ഉപരോധിച്ചു
1585986
Saturday, August 23, 2025 5:39 AM IST
പുലാമന്തോൾ: അഞ്ചുവർഷമായി തകർച്ച നേരിടുന്ന പട്ടാന്പി -പെരിന്തൽമണ്ണ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി കട്ടുപ്പാറയിൽ റോഡ് ഉപരോധ സമരം നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ടി. ഇസുദീൻ, ഷാജി കട്ടുപ്പാറ, ഷിബു ചെറിയാൻ, ഹംസു നടുത്തൊടി, വാർഡ് മെംബർമാരായ മുഹമ്മദ്കുട്ടി തോട്ടുങ്ങൽ, കെ.ടി. അഷ്കർ, ഷിബു വടക്കംപാലൂർ എന്നിവർ പ്രസംഗിച്ചു. റഷീദ് ചെമ്മലശേരി, ഹമീദ് കട്ടുപ്പാറ, റിയാസ് കട്ടുപ്പാറ, മണികണ്ഠൻ പുലാമന്തോൾ, പി.ടി. ഹാരിസ്,
ഹസീബ് വളപുരം, ബാപ്പുട്ടി കുരുവന്പലം, ജിഷാബ് പള്ളതൊടി, ഇഷ്ഹാഖ് ടിഎൻപുരം, നജീബ് പള്ളത്ത്, നൗഷാദ് കൊല്ലിയത്ത്, അഹമ്മദ്കുട്ടി കളരിക്കൽ, ഇ.പി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.